കോട്ടയം: ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി സ്വദേശി നാസര്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ജൂലായിലായിരുന്നു നാസറിന്റെ ഭാര്യ അനീഷ (21) ജീവനൊടുക്കിയത്. അനീഷയെ നാസര്‍ മാനസികമായി പീഡിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
നാസര്‍ അനീഷയോട് സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നെന്നും ഇയാള്‍ക്കെതിരെ പയ്യോളി സ്റ്റേഷനില്‍ നിരവധി കേസുകളുണ്ടായിരുന്നെന്നും അനീഷയുടെ കുടുംബം ആരോപിക്കുന്നു. അനീഷയ്‌ക്കെതിരെ അപവാദ പ്രചാരണങ്ങള്‍ കൂടി ആരംഭിച്ചതോടെ മനംനൊന്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കുടുബം പറയുന്നത്.
അനീഷയുടെ പിതാവ് റഹ്‌മത്ത് അലിയുടെ താത്പര്യത്തോടെയായിരുന്നില്ല മകളുടെ വിവാഹം. മകളെ നാസര്‍ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് പരാതി നല്‍കിയിരുന്നെങ്കിലും, ഇരുവരും പ്രായപൂര്‍ത്തിയായിരുന്നതിനാല്‍ വിവാഹത്തിന് അനുവദിക്കുകയായിരുന്നു.
കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കിക്കിടത്തിയ ശേഷം തൊട്ടിലിന്റെ കയറില്‍ത്തന്നെ തൂങ്ങിമരിച്ച നിലയിലായിരുന്നു അനീഷയുടെ മൃതദേഹം കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് നാസറിനെ വീഡിയോ കോള്‍ ചെയ്തതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
മകള്‍ മരിച്ചിട്ട് മാസങ്ങള്‍ക്ക് ശേഷവും നാസറിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് അനീഷയുടെ പിതാവ് ഡിജിപിയ്ക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടി ഉണ്ടാകാത്തതിനാല്‍ കോടതിയെ സമീപിച്ചു. ഇതേത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതത്വത്തില്‍ നടത്തിയ അന്വേഷണത്തിലും തുടര്‍ന്ന് ഫോണ്‍ രേഖകള്‍ പരിശോധിച്ചതിലും മാനസിക പീഡനം നടന്നുവെന്ന് വ്യക്തമാവുകയായിരുന്നു. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments