Latest NewsUAENewsInternationalGulf

പുതിയ ആരോഗ്യ ഇൻഷുറൻസ് സേവനം ആരംഭിച്ച് യുഎഇ

അബുദാബി: പുതിയ ആരോഗ്യ ഇൻഷുറൻസ് സേവനം ആരംഭിച്ച് യുഎഇ. രോഗികളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായാണ് പുതിയ നടപടിയെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Read Also: ഒരു എംഎൽഎ എങ്കിലും പറഞ്ഞാൽ രാജിവെക്കും: വസതി ഒഴിഞ്ഞു, ശിവസേന ഒരിക്കലും ഹിന്ദുത്വത്തിൽ നിന്ന് മാറിയിട്ടില്ലെന്ന് ഉദ്ധവ്

ദേശീയ ആരോഗ്യ പരിപാലന സംവിധാനത്തെ ഏകീകരിക്കുകയും യുഎഇയിലെ എല്ലാ സേവന ദാതാക്കളെയും ബന്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് പുതിയ സേവനത്തിന്റെ ലക്ഷ്യം. പുതിയ പദ്ധതിയിലൂടെ ചികിത്സയുടെ ഗുണനിലവാരവും ഉയരും.

റിയാത്തി പോസ്റ്റ് ഓഫീസ് സേവനം എന്നാണ് പുതിയ പദ്ധതിയുടെ പേര്. ഡിജിറ്റൽ ആരോഗ്യ മേഖലയിൽ രാജ്യത്തിന്റെ ആഗോള സ്ഥാനം ഏകീകരിക്കാനുള്ള യുഎഇയുടെ അഭിലാഷത്തെ റിയാത്തി പ്ലാറ്റ്‌ഫോം പിന്തുണയ്ക്കുന്നുവെന്ന് സപ്പോർട്ട് സേവന മേഖലയുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അഹമ്മദ് അലി അൽ ദഷ്തി അറിയിച്ചു.

Read Also: മാസംതോറും നിക്ഷേപിക്കേണ്ട: ഒറ്റത്തവണ നിക്ഷേപിച്ച് എല്ലാ മാസവും വരുമാനം ലഭിക്കുന്ന പദ്ധതിയുമായി എസ്.ബി.ഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button