Latest NewsUAENewsInternationalGulf

അഫ്ഗാനിസ്ഥാനിലെ ഭൂചലനം: മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ

അബുദാബി: അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ. റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഫ്ഗാനിൽ അനുഭവപ്പെട്ടത്. അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇ നിലകൊള്ളുന്നുവെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

Read Also: കറുപ്പ് കണ്ടാൽ മുഖ്യമന്ത്രിക്ക് പേടി, ഇവരുടെ സംസ്ഥാന കമ്മിറ്റിക്ക് എം.എം. മണി പോയാൽ എന്തായിരിക്കും സ്ഥിതി: പി.കെ. ബഷീർ

അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. ഭൂചലനത്തിൽ 280-ഓളം പേർ മരിച്ചതായാണ് റിപ്പോർട്ട്. ഏകദേശം 600-ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും നിരവധിയാളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നുമായിരുന്നു അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.

ബുധനാഴ്ച പുലർച്ചെ 1.24-ഓടെയാണ് കിഴക്കൻ അഫ്ഗാൻ മേഖലകളിൽ ഭൂചലനമുണ്ടായത്. പാകിസ്ഥാന്റെ അതിർത്തി പ്രദേശങ്ങളാണ് ഇവയിൽ ഭൂരിഭാഗം പ്രദേശങ്ങളും. പ്രധാനമായും പക്തിക പ്രവിശ്യയെയാണ് ഭൂചലനം ബാധിച്ചത്. പ്രവിശ്യയിലെ ബാർമൽ, സിറോക്ക്, നിക, ഗിയാൻ ജില്ലകളിൽ വൻ നാശനഷ്ടങ്ങളുണ്ടായി. തലസ്ഥാനമായ കാബൂളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായിരുന്നു.

Read Also: ‘ജനങ്ങൾക്ക് നിരക്കാത്ത ഒരു പ്രവൃത്തിയ്‌ക്കും സി.പി.എം കൂട്ടുനിൽക്കില്ല, നേതാക്കളെക്കുറിച്ച് വരുന്നത് തെറ്റായ വാർത്ത’

shortlink

Related Articles

Post Your Comments

Related Articles


Back to top button