Latest NewsNewsIndiaBusiness

സൗത്ത് ഇന്ത്യൻ ബാങ്ക്: മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു

കടപ്പത്രങ്ങൾ രണ്ട് ഘട്ടങ്ങളിലായി ഇറക്കാനാണ് സാധ്യത

മൂലധന സമാഹരണം നടത്താനൊരുങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്. 2,500 കോടി രൂപയുടെ മൂലധനം സമാഹരിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇതിൽ വിവിധ കടപ്പത്രങ്ങളിലൂടെ 2,000 കോടി രൂപ സമാഹരിക്കും. കൂടാതെ, പ്രൈവറ്റ് പ്ലേസ്മെന്റ് രീതിയിൽ 500 കോടിയും നേടാനാണ് ലക്ഷ്യമിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കടപ്പത്രങ്ങൾ രണ്ട് ഘട്ടങ്ങളിലായി ഇറക്കാനാണ് സാധ്യത.

മൂലധന സമാഹരണവുമായി ബന്ധപ്പെട്ട അനുമതി ജൂലൈ 12 ന് ചേരുന്ന വാർഷിക പൊതുയോഗത്തിൽ നേടും. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിൽ അനുമതി നേടിയെങ്കിലും വിപണിയുടെ അവസ്ഥ മോശമായതിനാൽ പദ്ധതി നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല.

Also Read: ഹജ് ദിനങ്ങളിൽ മക്കയിലെ താപനില ഉയരും: മുന്നറിയിപ്പുമായി സൗദി

shortlink

Related Articles

Post Your Comments

Related Articles


Back to top button