Latest NewsNewsIndiaBusiness

ക്രെഡിറ്റ് കാർഡ്: ചട്ടങ്ങൾ പാലിക്കാൻ സാവകാശം നൽകി

ആർബിഐ പുറപ്പെടുവിച്ച മറ്റ് ചട്ടങ്ങൾ ജൂലൈ ഒന്നു മുതൽ തന്നെ ബാങ്കുകളും എൻബിഎഫ്സി നടപ്പാക്കണം

ക്രെഡിറ്റ് കാർഡ്- ഡെബിറ്റ് കാർഡ് നൽകുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നടപ്പാക്കാൻ ബാങ്കുകൾക്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും (എൻബിഎഫ്സി) കൂടുതൽ സാവകാശം ലഭിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് സാവകാശം നൽകിയിട്ടുള്ളത്. ജൂലൈ ഒന്ന് മുതൽ മാസ്റ്റർ ഡയറക്ഷൻ ഓൺ ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് ഇഷ്യുയൻസ് 2022 നടപ്പാക്കാനാണ് ആർബിഐ ബാങ്കുകളോടും ബാങ്കിതര സ്ഥാപനങ്ങളോടും നിർദ്ദേശിച്ചിരുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആർബിഐ പുറപ്പെടുവിച്ച മറ്റ് ചട്ടങ്ങൾ ജൂലൈ ഒന്നു മുതൽ തന്നെ ബാങ്കുകളും എൻബിഎഫ്സി നടപ്പാക്കണം.

ഉപയോക്താവിന്റെ സമ്മതമില്ലാതെ ക്രെഡിറ്റ് കാർഡ് വായ്പ പരിധിയിലെ മാറ്റം, ഉപയോക്താവ് ഒടിപി നൽകി സമ്മതം അറിയിക്കാതെയുള്ള ക്രെഡിറ്റ് കാർഡ് ആക്ടിവേഷൻ തുടങ്ങിയ വ്യവസ്ഥകൾ നടപ്പാക്കുന്നതിനാണ് ആർബിഐ സമയം നീട്ടി നൽകിയത്. പുതുക്കിയ തീയതി പ്രകാരം, ബാങ്കുകളും എൻബിഎഫ്സികളും ഒക്ടോബർ ഒന്നിനകം വ്യവസ്ഥകൾ പാലിക്കണം.

Also Read: വൃക്ക രോഗി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കെ. സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button