Latest NewsKeralaNews

നഴ്‌സിംഗ് അഡ്മിഷൻ സമയബന്ധിതമായി പൂർത്തിയാക്കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: നഴ്‌സിംഗ് അഡ്മിഷൻ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നഴ്‌സിംഗ് മാനേജുമെന്റുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഉറപ്പ് നൽകിയത്.

Read Also: കേരള സർവ്വകലാശാലയ്ക്ക് നാക് അക്രഡിറ്റേഷനിൽ എ++ ഗ്രേഡ്: അഭിമാനനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി

ബിഎസ്‌സി., എം എസ്‌സി. നഴ്‌സിംഗ് പ്രവേശനം സംബന്ധിച്ചായിരുന്നു ചർച്ച. നഴ്‌സിംഗ് മാനേജ്‌മെന്റ് ഉന്നയിച്ച പ്രശ്‌നങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കാൻ യൂണിവേഴ്‌സിറ്റി രജിസ്ട്രാർക്കും നഴ്‌സിംഗ് രജിസ്ട്രാർക്കും നിർദ്ദേശം നൽകി. അഡ്മിഷന്റെ ഭാഗമായി എൽബിഎസ് വാങ്ങിയ ഫീസ് ഉടൻ തന്നെ അതത് കോളേജുകൾക്ക് നൽകാൻ എൽബിഎസ് ഡയറക്ടർക്ക് കർശന നിർദ്ദേശം നൽകി.

Read Also: ഒരു മനുഷ്യ ജീവന്‍ നഷ്ടമാകാന്‍ കാരണം ഏകോപനത്തിലെ പിഴവ്: സംഭവത്തില്‍ ആരോഗ്യ വകുപ്പും പ്രതിസ്ഥാനത്തെന്ന് കെ. സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button