പ്രാഥമിക ഓഹരി വിൽപ്പനയ്ക്കൊരുങ്ങി നാഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്ററി (എൻഎസ്ഡിഎൽ). ഓഹരി വിൽപ്പനയിലൂടെ 4,500 കോടി രൂപ സമാഹരിക്കാനാണ് എൻഎസ്ഡിഎല്ലിന്റെ ലക്ഷ്യം. രാജ്യത്തെ വലിയ ഡെപ്പോസിറ്ററി സേവന കമ്പനിയാണ് എൻഎസ്ഡിഎൽ.
ഓഫർ ഫോർ സെയിലിൽ അധിഷ്ഠിതമായാണ് പ്രധാനമായും ഓഹരി വിൽപ്പന നടത്തുന്നത്. കൂടാതെ, ഐപിഒയിൽ നിന്നും സമാഹരിക്കുന്ന തുക വഴി 16,000 കോടി മുതൽ 17,000 കോടി രൂപയുടെ മൂല്യം നേടാനാണ് പദ്ധതിയിടുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, പ്രാഥമിക ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് എൻഎസ്ഡിഎൽ നിക്ഷേപ ബാങ്കുകളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. എൻഎസ്ഡിഎൽ 2.76 കോടിയിലധികം നിക്ഷേപ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇവയുടെ മൂല്യം 297.55 ലക്ഷം കോടിയാണ്.
Post Your Comments