മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ച നിര്‍ണ്ണായക മന്ത്രി സഭയോഗം ഇന്ന് നടക്കും. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത എം.എല്‍.എമാരെ സൂറത്തിലെ ഹോട്ടലില്‍ നിന്നും ബി.ജെ.പി ഭരിക്കുന്ന അസമിലെ ഗുവാഹത്തിയിലേക്ക് മാറ്റി. വിമതരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണെന്നും എല്ലാവരും ഉടന്‍ തിരിച്ചു വരുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി.
നേരത്തെയുള്ള 22 ശിവസേനാ എം.എല്‍.എമാര്‍ക്കൊപ്പം പ്രഹര്‍ ജന്‍ശക്തി പാര്‍ട്ടിയുടെ 2 എം.എല്‍.എമാര്‍കൂടി ഇന്നലെ അര്‍ദ്ധ രാത്രി സൂറത്തില്‍ എത്തി വിമതര്‍ക്കൊപ്പം ചേര്‍ന്നു.
എല്ലാവരും ഉടന്‍ തിരിച്ച് വരുമെന്നും, എന്‍.സി.പിയും ശിവസേനയും തങ്ങള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുകയാണെന്നും കഴിഞ്ഞ ദിവസം എം.എല്‍.എമാരെ കണ്ട ശേഷം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
പാര്‍ട്ടിയെ നന്നാക്കാനാണ് തന്റെ നീക്കം എന്നും, ഇതുവരെ തീരുമാനമെടുക്കുകയോ ഒരു രേഖയിലും ഒപ്പുവാക്കുകയോ ചെയ്തിട്ടില്ലെന്നും എക്നാഥ് ഷിന്‍ഡെ ഉദ്ധവ് താക്കറെയെ അറിയിച്ചു.
Post Your Comments