KeralaLatest NewsNews

കെ.എസ്.ആർ.ടി.സി ടെർമിനലിന്റ തൂണുകൾ ബലപ്പെടുത്തും, നാല് മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കും: മന്ത്രി

 

 

കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനലിന്റ തൂണുകൾ ബലപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നാല് മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാനും മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. ചെ​ന്നൈ ഐ.ഐ.ടിയുടെ മേൽനോട്ടത്തിലായിരിക്കും ബലപ്പെടുത്തൽ നടത്തുക.

ബലക്ഷയം കണ്ടെത്തിയ കെ.എസ്.ആർ.ടി.സി ടെർമിനലിന്റ 73 ശതമാനം തൂണുകളും ബലപ്പെടുത്താനാണ് തീരുമാനം. എസ്റ്റിമേറ്റ് തുകയും ടെൻഡർ വ്യവസ്ഥകളും അടുത്ത ബുധനാഴ്ച്ചയ്ക്കകം തീരുമാനിക്കും. കെട്ടിടം ബലപ്പെടുത്തണമെന്ന നിര്‍ദ്ദേശം  ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധരാണ് മുന്നോട്ട് വച്ചത്. അതിനാലാണ് അറ്റകുറ്റപ്പണിയുടെ മേൽനോട്ട ചുമതലയും ചെന്നൈ ഐ.ഐ.ടി ഏറ്റെടുത്തത്.

കമ്പനികൾക്കുള്ള യോഗ്യതയും ടെൻഡർ വ്യവസ്ഥകളും ഐ.ഐ.ടി തന്നെ നിശ്ചയിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button