Latest NewsIndiaNewsBusiness

നിങ്ങളൊരു എസ്ബിഐ ഉപഭോക്താവാണോ? എങ്കിൽ ഈ പദ്ധതി തീർച്ചയായും അറിയുക

പ്രചരണ പരിപാടിയിൽ വ്യത്യസ്തമായ ആശയങ്ങളാണ് എസ്ബിഐ ഉൾക്കൊള്ളിച്ചിട്ടുള്ളത്

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്ക് പുതിയ പദ്ധതി അവതരിപ്പിച്ചു. എസ്ബിഐയുടെ ലൈഫ് ഇൻഷുറൻസ് പദ്ധതിക്കാണ് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായുള്ള പ്രചരണ പരിപാടിയായ ‘പപ്പാ കി നയി കഹാനി’ സോഷ്യൽ മീഡിയകളിൽ ഇടം നേടി.

കുട്ടികളുടെ വളർച്ചയിൽ പിതാവിന്റെ പങ്ക് വർദ്ധിച്ച് വരുന്നതിനാൽ ഈ പദ്ധതി പ്രധാനമായും പിതാക്കന്മാരിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രചരണ പരിപാടിയിൽ വ്യത്യസ്തമായ ആശയങ്ങളാണ് എസ്ബിഐ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

Also Read: 20,000 രൂപയ്ക്ക് താഴെ സ്മാർട്ട്ഫോണുകൾ അന്വേഷിക്കുന്നവരാണോ? എങ്കിൽ മികച്ച ഓപ്ഷൻ ഇതാണ്

‘കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നതിലുപരി സ്വന്തം അഭിലാഷങ്ങൾ പൂർത്തീകരിക്കാൻ രാജ്യത്തെ പിതാക്കന്മാരെ സഹായിക്കുക എന്നതാണ് പപ്പ കി നയി കഹാനിയുടെ പ്രധാന ലക്ഷ്യം’, എസ്ബിഐ ലൈഫ് ബ്രാൻഡ് ആന്റ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ചീഫ് രവീന്ദ്ര ശർമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button