ഇന്ന് ഭൂരിഭാഗം പേരും നേരിടുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഉലുവ. മുടി വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിൻ, അമിനോ ആസിഡ്, കാൽസ്യം, ഇരുമ്പ് എന്നിവ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചിൽ അകറ്റാൻ ഉലുവ എങ്ങനെ ഉപയോഗിക്കണമെന്ന് പരിശോധിക്കാം.
ഉലുവ നന്നായി വെയിലത്ത് വെച്ച് ഉണക്കിയെടുത്തതിന് ശേഷം പൊടിച്ചെടുക്കുക. ഇത് ചെറുചൂടുള്ള വെളിച്ചെണ്ണയോടൊപ്പം മിക്സ് ചെയ്യുക. ഈ മിശ്രിതം അകാല നര തടയാനും മുടിയുടെ അറ്റം പിളരുന്നത് തടയാനും സഹായിക്കും.
Also Read: സില്‍വര്‍ ലൈനിന് കേന്ദ്രാനുമതിയില്ല: കേന്ദ്ര റെയില്‍വെ മന്ത്രിയുമായി ചര്‍ച്ച നടത്തി കെ. മുരളീധരന്‍
കുറച്ച് ഉലുവ തണുത്ത വെള്ളത്തിൽ രാത്രി മുഴുവൻ കുതിർക്കാൻ വയ്ക്കുക. അടുത്ത ദിവസം ഉലുവ നന്നായി അരച്ചതിന് ശേഷം കുറച്ച് ചെറുനാരങ്ങ നീര് ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിക്കുക. മുടി കൊഴിച്ചിൽ തടയാൻ ഇത് സഹായിക്കും.
Post Your Comments