കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 280-ഓളം പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. ഏകദേശം 600-ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും നിരവധിയാളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ പുറത്തെടുക്കാനുള്ള കഠിന പ്രയത്നത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.
Read Also: കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
ബുധനാഴ്ച പുലര്‍ച്ചെ 1.24-ഓടെയാണ് കിഴക്കന്‍ അഫ്ഗാന് മേഖലകളില്‍ ഭൂചലനമുണ്ടായത്. പാകിസ്ഥാന്റെ അതിര്‍ത്തി പ്രദേശങ്ങളാണ് ഇവയില്‍ ഭൂരിഭാഗം പ്രദേശങ്ങളും. പ്രധാനമായും പക്തിക പ്രവിശ്യയെയാണ് ഭൂചലനം ബാധിച്ചത്. പ്രവിശ്യയിലെ ബാര്‍മല്‍, സിറോക്ക്, നിക, ഗിയാന്‍ ജില്ലകളില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായി. തലസ്ഥാനമായ കാബൂളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായിരുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍.
കെട്ടുറപ്പില്ലാത്ത വീടുകളായതിനാലാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മേഖലയില്‍ ഭൂരിഭാഗം വീടുകളും കളിമണ്ണ്, പ്രകൃതിദത്തമായ മറ്റ് വസ്തുക്കള്‍ എന്നിവയെല്ലാം ഉപയോഗിച്ച് പരമ്പരാഗത രീതിയില്‍ നിര്‍മിച്ചിട്ടുള്ളവയാണ്.
Post Your Comments