Latest NewsIndiaNews

യോഗ കൊവിഡ് കാലത്തെ മറികടക്കാന്‍ സഹായിക്കുന്നു, ലോകത്തിന് സമാധാനം നല്‍കുന്നു: നരേന്ദ്ര മോദി

ന്യൂഡൽഹി: യോഗ കൊവിഡ് കാലത്തെ മറികടക്കാന്‍ സഹായിക്കുന്നുവെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ ലോകത്തിന് സമാധാനം നല്‍കുന്നുവെന്നും, ലോകത്തിന്റെ ഉത്സവമാണിതെന്നും അദ്ദേഹം പറഞ്ഞു.

Also Read:രാഷ്ട്രപതി സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗം ശരത് പവാറിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് ‘ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും യോഗ പരിശീലിപ്പിക്കപ്പെടുന്നു. യോഗ നമുക്ക് സമാധാനം നല്‍കുന്നു. യോഗയില്‍ നിന്നുള്ള സമാധാനം വ്യക്തികള്‍ക്ക് മാത്രമല്ല, അത് നമ്മുടെ രാജ്യങ്ങള്‍ക്കും ലോകത്തിനും സമാധാനം നല്‍കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, മൈസൂരുവിലെ പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന യോ​ഗ ദിന പരിപാടിയിലാണ് ഇത്തവണ പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നത്. ഇവിടെ 15,000 പേരാണ് പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button