മാലദ്വീപ്: ഇന്ത്യൻ സമൂഹം മാലദ്വീപിൽ സംഘടിപ്പിച്ച ലോക യോഗാദിന ദിനാഘോഷത്തിൽ ആക്രമണം നടത്തി ഒരു സംഘം പ്രതിഷേധക്കാർ. യോഗാഭ്യാസം നടത്തുന്നതിനിടെ വടികളുമായെത്തിയ സംഘം, ആളുകളെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു.
യോഗ ഇസ്ലാമിന് എതിരാണെന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധക്കാർ ഗ്രൗണ്ടിലേക്ക് എത്തിയത്. മാലദ്വീപ് നാഷണൽ ഫുഡ്ബോൾ സ്റ്റേഡിയത്തിൽ നടന്ന യോഗ പരിപാടിക്കിടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ഭൂമിയിടപാട് കേസ്: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി നേരിട്ട് ഹാജരാകണം, നിര്‍ദ്ദേശവുമായി കോടതി
സ്റ്റേഡിയത്തിലേക്ക് ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാർ എത്തിയത്. യോഗ ഇസ്ലാമിന് എതിരാണെന്നും യോഗാ ദിനാചരണം നിർത്തിവെക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. തുടർന്ന്, സദസ്സിലുള്ളവർ ഉടൻ സ്റ്റേഡിയം ഒഴിയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ആളുകളെ മർദ്ദിക്കുകയായിരുന്നു. സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങളും ഭക്ഷണവുമെല്ലാം അക്രമിസംഘം നശിപ്പിച്ചു.
സംഭവം നടക്കുമ്പോൾ നിരവധി നയതന്ത്രജ്ഞരും സർക്കാർ ഉദ്യോഗസ്ഥരും മന്ത്രിമാരും വേദിയിൽ സന്നിഹിതരായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോലീസ് ഇടപെട്ടാണ് അക്രമം അവസാനിപ്പിച്ചത്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
പ്രതിപക്ഷത്തിന്റെ പൊതു രാഷ്ട്രപതി സ്ഥാനാത്ഥിയായി തൃണമൂൽ നേതാവ് യശ്വന്ത് സിൻഹ
അതേസമയം, ആക്രമണത്തിന് പിന്നിൽ തീവ്രനിലപാടുള്ള സംഘടനകളാണെന്നും സമഗ്ര അന്വേഷണം പ്രഖ്യാപിച്ചതായും മാലദ്വീപ് പ്രസിഡന്റ് ഇബ്രഹിം മുഹമ്മദ് സോലിഹ് വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും സോലിഹ് കൂട്ടിച്ചേർത്തു.
A group of Maldivian youth have disrupted a yoga day event organised by the Indian High Commission in the Maldives. pic.twitter.com/gOCvPVwjmS
— The Maldives Journal (@MaldivesJournal) June 21, 2022
Post Your Comments