മുംബൈ: മന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ 20ൽ അധികം ശിവസേന എംഎല്‍എമാര്‍ ഗുജറാത്തിലേക്ക് കടന്നതോടെ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ പ്രതിസന്ധിയിലായി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി സന്നദ്ധത അറിയിച്ചതായാണ് റിപ്പോർട്ട്. ഇതോടെ എൻ.സി പി.കോൺഗ്രസ് ശിവസേന മന്ത്രി സഭ വീഴുമെന്ന് ഏകദേശം ഉറപ്പായി. മഹാരാഷ്ട്രയിൽ ഈയിടെ നടന്ന 3 രാജ്യസഭാ സീറ്റിലും ബിജെപി തൂത്ത് വാരി വിജയം നേടിയതിനു പിന്നാലെ, സംസ്ഥാന ഭരണത്തിലേക്കും എത്തുന്നു എന്നതിന്റെ സൂചനകൾ പുറത്ത് വരുന്നു.
നീക്കങ്ങൾ വിജയിച്ചാൽ ഇന്ത്യയിലെ ഏറ്റവും സമ്പന്ന സംസ്ഥാനവും ഇന്ത്യയുടെ ബിസിനസ് ഹബ്ബായ മുംബൈയും കാവി പതാക പാറും എന്നും ഉറപ്പ്. ബിജെപിക്കൊപ്പം മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചു തെരഞ്ഞെടുപ്പിനെ നേരിട്ട് ബിജെപി സഹായത്തോടെ വിജയിച്ചപ്പോൾ, മുഖ്യമന്ത്രി സ്ഥാനം വേണമെന്നായിരുന്നു. എന്നാൽ കൂടുതൽ സീറ്റ് നേടിയ ബിജെപി ഇത് നിരസിച്ചതോടെ കോൺഗ്രസും എൻസിപിയുമായി ചേർന്ന് ശിവസേന ഭരണം പിടിക്കുകയായിരുന്നു. ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് നിന്നു കൂടി പ്രതിപക്ഷ ഭരണം വാഷ് ഔട്ട് ആകുമോ എന്നും ദേശീയ രാഷ്ട്രീയം ഉറ്റു നോക്കുകയാണ്.
ഈ കളിയിൽ കോൺഗ്രസിനും വൻ നഷ്ടമാണ്. വേരോട്ടം ഉള്ള ഒരു സംസ്ഥാനത്ത് കൂടി കാവി പാറുന്നു എന്നതിനാൽ ദേശീയ തലത്തിൽ കോൺഗ്രസിനു ക്ഷീണമാകും. മന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലാണ് ശിവസേന പിളരുന്ന വിഭാഗം. ഷിന്‍ഡെയുടെ നേതൃത്വത്തില്‍ 20 ശിവസേന എംഎല്‍എമാര്‍ ഗുജറാത്തിലേക്ക് പോകുകയും ചെയ്തു. നിലവിൽ, 135 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പ്രഖ്യാപിച്ച് കഴിഞ്ഞു. സർക്കാർ രൂപീകരിക്കാനുള്ള സന്നദ്ധത ബിജെപി ഉന്നയിക്കുകയും ഭൂരിപക്ഷം അറിയിക്കുകയും ചെയ്തിരിക്കുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും മഹാരാഷ്ട്രയിലെ സ്ഥിതിഗതികൾ വിലയിരുത്തി. നഡ്ഡയുടെ വീട്ടിലെത്തിയാണ് അമിത് ഷാ കാര്യങ്ങൾ അവലോകനം ചെയ്തത്. ഇരുവരുമായി കൂടിക്കാഴ്ച നടത്താൻ ഫഡ്‌നാവിസ് ഡൽഹിയിലേക്കു തിരിച്ചു. ഇന്നലെ, മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലെ 10 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും ബിജെപി വൻ വിജയമായിരുന്നു നേടിയത്. ഇതിനു പിന്നാലെയാണ് മന്ത്രി ഷിന്‍ഡെയെയും എംഎല്‍എമാരെയും കാണാതായത്.
Post Your Comments