ന്യൂഡൽഹി: അഗ്‌നിപഥ് പദ്ധതിയ്ക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ അരങ്ങേറുമ്പോൾ വിമർശനവുമായി മമതാ ബാനർജി രംഗത്ത്. പദ്ധതിയിലൂടെ സ്വന്തം സായുധ കേഡര്‍ അടിത്തറ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മമത പറഞ്ഞു. സൈന്യം നല്‍കുന്നത് പരിശീലനമല്ലെന്നും, ആയുധ പരിശീലനമാണ് അവര്‍ക്ക് നല്‍കുന്നതെന്നും മമത കുറ്റപ്പെടുത്തി.
Also Read:ഉറക്കത്തിനിടെ കടന്നു പിടിക്കാൻ ശ്രമിച്ച 50 കാരനെ അടിച്ചു കൊലപ്പെടുത്തി യുവതി
പല രാഷ്ട്രീയ നേതാക്കളും സമാനമായ രീതിയിലാണ് അഗ്‌നിപഥ് പദ്ധതിയെ നോക്കിക്കാണുന്നത്. പദ്ധതി ഒരു തലമുറയെ തന്നെ നശിപ്പിക്കുമെന്നും, നാല് വർഷത്തെ സേവനത്തിന് ശേഷം സൈനികർ മറ്റെന്ത് ചെയ്യുമെന്നത് ഇപ്പോഴും ചോദ്യചിഹ്നമാണെന്നും വിമർശനം ഉയരുന്നുണ്ട്.
അതേസമയം, അഗ്‌നിവീറിന് വീണ്ടും കേന്ദ്ര സർക്കാർ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുനല്‍കുമെന്നും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്നും സൈനിക കാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പറഞ്ഞു.
Post Your Comments