Latest NewsKeralaNews

വൃക്ക എത്തിച്ചപ്പോള്‍ മുതിര്‍ന്ന സര്‍ജന്മാര്‍ ഡ്യൂട്ടിയില്‍ ഇല്ലായിരുന്നു: ആരോഗ്യ രംഗത്ത് അനാസ്ഥ

ഇരുവകുപ്പ് മേധാവികളുടേയും നിരുത്തരവാദപരമായ പെരുമാറ്റം കാലതാമസവും ആശയക്കുഴപ്പവും ഉണ്ടാക്കിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരേയും സസ്പെന്‍ഡ് ചെയ്തത്.

തിരുവനന്തപുരം: അവയമാറ്റ ശസ്ത്രക്രിയ വൈകിയ സംഭവത്തിൽ നിർണ്ണായക കണ്ടെത്തൽ. ഞായറാഴ്ച മെഡിക്കൽ കോളജിൽ വൃക്ക എത്തിച്ച ശേഷം മൂന്നര മണിക്കൂർ വൈകി നടന്ന ശസ്ത്രക്രിയ പൂർത്തിയാകാൻ എട്ട് മണിക്കൂർ എടുത്തതായി ആരോഗ്യ വകുപ്പ് പറയുന്നു. എന്നാൽ, വൃക്ക എത്തിച്ചപ്പോള്‍ മുതിര്‍ന്ന സര്‍ജന്മാര്‍ ഡ്യൂട്ടിയില്‍ ഇല്ലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. നെഫ്രോളജി, യൂറോളജി വിഭാഗങ്ങളിലെ ഡോക്ടര്‍മാരെ വകുപ്പുമേധാവികള്‍ ചുമതലപ്പെടുത്തിയിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. മരിച്ച സുരേഷ് കുമാറിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.

‘എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് വൈകിട്ട് 5.30ന് മെഡിക്കല്‍ കോളജില്‍ വൃക്കയെത്തിക്കുമ്പോള്‍ ശസ്ത്രക്രിയയ്ക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ ഒന്നും നടത്തിയിരുന്നില്ല. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കേണ്ട നെഫ്രോളജി, യൂറോളജി വിഭാഗങ്ങളിലെ മുതിര്‍ന്ന സര്‍ജന്മാര്‍ ഉണ്ടായിരുന്നില്ല. നെഫ്രോളജി വിഭാഗം മേധാവി ജേക്കബ് ജോര്‍ജ് ഡല്‍ഹിയിലാണെന്നും ചുമതല മറ്റാര്‍ക്കും കൈമാറിയിരുന്നില്ല’-ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ് വ്യക്തമാക്കി.

Read Also: ആര് എതിര്‍ത്താലും അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന് കേന്ദ്രം

ഇരുവകുപ്പ് മേധാവികളുടേയും നിരുത്തരവാദപരമായ പെരുമാറ്റം കാലതാമസവും ആശയക്കുഴപ്പവും ഉണ്ടാക്കിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരേയും സസ്പെന്‍ഡ് ചെയ്തത്. നെഫ്രോളജി , യൂറോളജി വിഭാഗം ഡോക്ടര്‍മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായും പിന്നീട് ആശുപത്രി സൂപ്രണ്ടെത്തി സര്‍ജനെ വിളിച്ചു വരുത്തിയെന്നും അന്വേഷണത്തില്‍ വെളിപ്പെട്ടു. ശസ്ത്രക്രിയയ്ക്കിടെ കാര്‍ഡിയോ വാസ്കുലാര്‍ സര്‍ജനേയും വിളിച്ചു വരുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button