
മസ്‌കത്ത്: ഒമാനിൽ പ്രവാസികൾക്ക് ഇന്ത്യൻ അംബാസിഡറെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാൻ അവസരം. ഒമാനിലെ ഇന്ത്യൻ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാര മാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ജൂൺ 24 ന് നടക്കും. ഒമാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും പരാതികളും ഓപ്പൺ ഹൗസിൽ ബോധിപ്പിക്കാം.
വൈകുന്നേരം 4.00 മണിയോടെയാണ് ഓപ്പൺ ഹൗസ് അവസാനിക്കുക. ഇന്ത്യൻ സ്ഥാനപതിയും കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും ഓപ്പൺ ഹൗസിൽ പങ്കെടുക്കും. ഓപ്പൺ ഹൗസ്സിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് 98282270 നമ്പറിൽ പരാതി മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവുമുണ്ട്.
Post Your Comments