ന്യൂഡൽഹി: ഇരുപതിനായിരം രൂപയിൽ താഴെയുള്ള സംഭാവനകളുടെ വിശദവിവരങ്ങൾ രാഷ്ട്രീയപ്പാർട്ടികൾ വെളിപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശ.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർ അനൂപ് ചന്ദ്ര പാണ്ഡെ എന്നിവർ ശുപാർശ നിയമമന്ത്രാലയത്തിനു കൈമാറി. 20,000 രൂപയിൽ കൂടുതലുള്ള സംഭാവനകളെക്കുറിച്ച് രാഷ്ട്രീയപ്പാർട്ടികൾ കമ്മീഷനു കണക്കുകൾ നൽകണമെന്നാണ് നിലവിലുള്ള ചട്ടം. ഇതിനുതാഴെയുള്ള വ്യക്തിഗത സംഭാവനകൾ വെളിപ്പെടുത്തേണ്ടതില്ല.
ഈ വ്യവസ്ഥയാണ് ഭേദഗതിചെയ്യുന്നത്. സ്ഥാനാർത്ഥികൾ ഒന്നിലധികം മണ്ഡലങ്ങളിൽ മത്സരിക്കുന്നത് നിരുത്സാഹപ്പെടുത്തണം, രണ്ടു സീറ്റിൽ മത്സരിച്ച് രണ്ടിലും വിജയിക്കുന്നവർക്ക് പിഴ ചുമത്തണം, തുടങ്ങിയ ശുപാർശകളും അടുത്തിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുവെച്ചിരുന്നു.
Post Your Comments