Latest NewsUAENewsInternationalGulf

കള്ളടാക്സികൾ കണ്ടെത്താൻ നടപടിയുമായി ദുബായ്: 41 വാഹനങ്ങൾ പിടികൂടി

ദുബായ്: കള്ളടാക്‌സികൾ കണ്ടെത്താൻ നടപടിയുമായി ദുബായ്. റോഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർടിഎ)യും പാസഞ്ചേഴ്‌സ് ട്രാൻസ്‌പോർട് ആക്ടിവിറ്റീസ് മോണിറ്ററിങ് വിഭാഗവും സംയുക്തമായി ജബൽ അലി പൊലീസ് സ്റ്റേഷന്റെ സഹകരണത്തോടെ കള്ളടാക്‌സികൾക്കെതിരെ ക്യാംപെയിൻ ആരംഭിച്ചു. ഇതുവരെ 41 വാഹനങ്ങളാണ് പരിശോധനയിൽ പിടികൂടിയത്.

Read Also: യോഗ ഇസ്ലാമിന് എതിര്: മാലദ്വീപിൽ സംഘടിപ്പിച്ച യോഗാ ദിനാഘോഷത്തിൽ ആക്രമണം നടത്തി പ്രതിഷേധക്കാർ

38 നിയമലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. പിടികൂടിയതിൽ 25 എണ്ണം ലൈസൻസില്ലാത്ത വാഹനങ്ങളായിരുന്നു. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പബ്ലിക് ട്രാൻസ്‌പോർട് ഏജൻസി പാസഞ്ചർ ട്രാൻസ്‌പോർട് ആക്ടിവിറ്റീസ് മോണിറ്ററിങ് വിഭാഗം ഡയറക്ടർ സഈദ് അൽ ബലൂഷി അറിയിച്ചു. നിയമലംഘകർക്കെതിരെ കനത്ത പിഴ ചുമത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Read Also: ശൈഖ് ഖലീഫയുടെ വിയോഗം: 40 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം ഇന്ന് അവസാനിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button