ക്ലൗഡ്ഫ്ലെയർ പണിമുടക്കിയോടെ ലോകത്താകമാനം നിരവധി വെബ്സൈറ്റുകളുടെ സേവനം നിലച്ചു. കണ്ടന്റ് ഡെലിവറി നെറ്റ്‌വർക്ക് സേവനമാണ് ക്ലൗഡ്ഫ്ലെയർ. ഇന്ന് ഉച്ചയോടെയാണ് ക്ലൗഡ്ഫ്ലെയർ പണിമുടക്കിയത്. ‘500 ഇന്റേണൽ സെർവർ എറർ’ എന്ന് തകരാറിലായ വെബ്സൈറ്റുകൾ കാണിച്ചു തുടങ്ങിയതോടെയാണ് പ്രശ്നം റിപ്പോർട്ട് ചെയ്തത്.
ഡിസ്കോർഡ്, കാൻവ, നോർഡ് വിപിഎൻ എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളാണ് തകരാറിലായത്. ക്ലൗഡ്ഫ്ലെയർ സിഡിഎൻ ആണ് ലോകത്താകമാനമുള്ള ഭൂരിഭാഗം വെബ്സൈറ്റുകൾക്കും സേവനങ്ങൾക്കും സർവീസ് നൽകുന്നത്. ഉച്ചയ്ക്ക് 12.04 നാണ് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും 12.50 ഓടെ പരിഹാരം കണ്ടെത്തിയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Also Read: അടിസ്ഥാന ഭൂപടം പുതുക്കി ദുബായ് മുനിസിപ്പാലിറ്റി
Post Your Comments