ദിസ്പൂർ: അസമിൽ വെള്ളപ്പൊക്കം രൂക്ഷമാകുന്നു. 42 ലക്ഷത്തോളം ആളുകളാണ് ഇതിനോടകം തന്നെ ദുരിതത്തിലായിരിക്കുന്നത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 11 പേർ മരിച്ചതായി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.
സംസ്ഥാനത്തെ 30 ലധികം ജില്ലകളിൽ വെള്ളപ്പൊക്കം വലിയ നാശനഷ്ടങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 82 ആയി. രക്ഷാ പ്രവര്‍ത്തനത്തിനിടെ നാഗോണ്‍ ജില്ലയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന് ഒഴുക്കില്‍പ്പെട്ട് മരിച്ചു.
ബാര്‍പേട്ട, ബക്സ, ഗോള്‍പാറ, കാംരൂപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വെള്ളപ്പൊക്കത്തിന്റെ ആഘാതം ഏറ്റവുമധികം അനുഭവിക്കുന്നത്. ബാര്‍പേട്ടയിലെ മൊത്തം പ്രദേശത്തിന്റെ ഇരുപത്തിയൊന്ന് ശതമാനവും വെള്ളപ്പൊക്കത്തില്‍പ്പെട്ടതായി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments