
മാരുതി സുസുക്കിയുടെ പ്രമുഖ മോഡലായ ബ്രസ്സയുടെ പുതിയ പതിപ്പ് ഈ മാസം അവസാനം അവതരിപ്പിക്കും. സുസുക്കിയുടെ കോംപാക്ട് എസ് യുവി വിഭാഗത്തിലെ പുതിയ പതിപ്പാണ് ബ്രസ്സ. ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖ നിർമ്മാതാക്കളാണ് മാരുതി സുസുക്കി.
ഉപഭോക്താക്കൾക്ക് 11,000 രൂപ മുൻകൂറായി അടച്ച് ബ്രസ്സ ബുക്ക് ചെയ്യാനുള്ള സംവിധാനം കമ്പനി ഏർപ്പെടുത്തിയിട്ടുണ്ട്. യാത്ര സുഗമമാക്കുന്നതിന് വേണ്ടിയുള്ള ഫീച്ചറുകളാണ് ബ്രസ്സയിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിട്ടുള്ളത്. സിക്സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ നൽകിയിട്ടുണ്ട്.
Also Read: അമൃത ഓയിൽ ബാർജ്ജ്: സർവീസിന് സജ്ജമായി
ബ്രസ്സ മോഡലിന്റെ ഏതാണ്ട് 7.5 ലക്ഷം കാറുകളാണ് 6 വർഷത്തിനുള്ളിൽ വിറ്റഴിച്ചത്. 2016 ലാണ് ആദ്യമായി മാരുതി സുസുക്കി ബ്രസ്സയുടെ പതിപ്പുകൾ അവതരിപ്പിച്ചത്.
Post Your Comments