Latest NewsKeralaNews

ലാത്തിചാർജിൽ പരുക്കേറ്റ യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ ഇടതു കണ്ണിന്റെ കാഴ്ച്ച നഷ്ടമായി

നിലവിൽ, മുറിവ് ഭേ​ദമാകാൻ വേണ്ടിയുള്ള ചികിത്സയാണ് പുരോ​ഗമിക്കുന്നത്.

കൊച്ചി: ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യുവിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചതിൽ പ്രതിഷേധിച്ചു നടത്തിയ മാർച്ചിനിടെ ലാത്തിചാർജിൽ പരുക്കേറ്റ യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ ഇടതു കണ്ണിന്റെ കാഴ്ച്ച നഷ്ടമായി. കഴിഞ്ഞ ചൊവ്വാഴ്ച് തൊടുപുഴയിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ സംഘർഷത്തിനിടെയാണ് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദിന് പരുക്കേൽക്കുന്നത്. ​ഗുരുതരമായി പരുക്കേറ്റ ബിലാൽ അങ്കമാലിയെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Read Also: അസമിലും മേഘാലയയിലും കനത്ത മഴ: സഹായ വാഗ്ദാനം നൽകി പ്രധാനമന്ത്രി

മർദ്ദനത്തെ തുടർന്ന്, ബിലാലിന്റെ ഇടതു കൺപോളയുടെ മൂന്ന് ഭാ​ഗത്തായി ഏതാണ്ട് 28 തുന്നലുകളുണ്ട്. ഒരു വർഷം നീണ്ടുനിൽക്കുന്ന ചികിത്സകൾക്ക് ശേഷം മാത്രമെ കാഴ്ച്ച തിരികെ ലഭിക്കുന്ന കാര്യത്തിൽ എന്തെങ്കിലും പറയാനാവൂവെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. നിലവിൽ, മുറിവ് ഭേ​ദമാകാൻ വേണ്ടിയുള്ള ചികിത്സയാണ് പുരോ​ഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button