Latest NewsKeralaNews

അഗ്നിപഥിന്റെ പേരില്‍ കലാപത്തിന് ശ്രമിക്കുന്നവരെ നേരിടാന്‍ യോഗി സര്‍ക്കാര്‍

അഗ്നിപഥിന്റെ പേരില്‍ യുവാക്കള്‍ കലാപത്തിന് ഇറങ്ങരുതെന്ന് ശക്തമായ താക്കീതുമായി യോഗി സര്‍ക്കാര്‍

ലക്‌നൗ: യു.പിയില്‍ അഗ്‌നിപഥിന്റെ പേരില്‍ കലാപത്തിന് ശ്രമിക്കുന്നവരെ നേരിടാന്‍ യോഗി സര്‍ക്കാര്‍. ഗോരഖ്പൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. എല്ലാ മേഖലകളിലും പഴുതടച്ചുള്ള സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

Read Also: ഇന്ത്യ ഉൾപ്പെടെയുള്ള മൂന്ന് രാജ്യങ്ങളിലേക്കുള്ള നിയന്ത്രണങ്ങൾ നീക്കി സൗദി അറേബ്യ

സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കലാപകാരികളെ നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി ആര്‍പിഎഫ് ഐജി താരിഖ് അഹമ്മദ് പറഞ്ഞു. ജിആര്‍പി, ആര്‍പിഎഫ്, സിവില്‍ പോലീസ് എന്നിവരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. രാജ്യവിരുദ്ധ ശക്തികളുടെ വാക്കുകള്‍ ചെവിക്കൊണ്ട് കലാപത്തിന് ഇറങ്ങരുതെന്ന് സംസ്ഥാനത്തെ യുവാക്കളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥിതിഗതികള്‍ അനുസരിച്ച് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നുണ്ട്. ഇവര്‍ക്കായി ഹെല്‍പ്പ് ഡെസ്‌കുകള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. യാത്രികര്‍ക്ക് ഹെല്‍പ്പ് ഡെസ്‌കുകള്‍ വഴി വിവരങ്ങള്‍ ആരായാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങള്‍ മാത്രമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button