Latest NewsNewsIndiaBusiness

സൗത്ത് ഇന്ത്യൻ ബാങ്ക്: വായ്പ നിരക്ക് വർദ്ധിപ്പിച്ചു

പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും

സൗത്ത് ഇന്ത്യൻ ബാങ്ക് വായ്പ നിരക്ക് ഉയർത്തി. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എംസിഎൽആർ) അടിസ്ഥാനമാക്കിയുള്ള വിവിധ കാലയളവിലുളള വായ്പ നിരക്കാണ് വർദ്ധിപ്പിച്ചത്. നിരക്കുകൾ 0.20 ശതമാനമാണ് ഉയർത്തിയത്.

മൂന്ന് മാസത്തെ എംസിഎൽആർ നിരക്ക് 7.95 ശതമാനമാണ്. ഒരു വർഷത്തേക്കുള്ള എംസിഎൽആർ 8.35 ശതമാനമാണ്. മുൻപ് 8.15 ശതമാനമായിരുന്നു. ഓവർ നൈറ്റ്, ഒരു മാസം, ആറ് മാസം എന്നീ കാലയളവിലെ എംസിഎൽആർ നിരക്കിൽ 0.15 ശതമാനം വർദ്ധനവാണ് ഉണ്ടായത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

Also Read: ആവേശപ്പോര് മഴ മുടക്കി: ടി20 പരമ്പരയിലെ അവസാന മത്സരം ഉപേക്ഷിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button