രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ. രാജ്യത്തെ പൊതുമേഖല എണ്ണ കമ്പനികൾ അടക്കം അംഗങ്ങളായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പെട്രോൾ ഇൻഡസ്ട്രിയുടെ ഭാരവാഹികൾ നേരത്തെ തന്നെ വില വർദ്ധനവുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കത്ത് അയച്ചിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുകയാണെങ്കിലും രാജ്യത്ത് ഇന്ധനവില മാറ്റമില്ല. ഈ സാഹചര്യത്തിൽ ഡീസൽ ലിറ്ററിന് 20 രൂപ മുതൽ 25 രൂപ വരെയും പെട്രോൾ ലിറ്ററിന് 14 മുതൽ 18 രൂപ വരെയും വിൽക്കുന്നത് വൻ നഷ്ടത്തിലാണെന്ന് കേന്ദ്ര സർക്കാരിനോട് സ്വകാര്യ എണ്ണക്കമ്പനികൾ പറഞ്ഞു. രാജ്യത്ത് ഏപ്രിൽ ആറിന് എക്സൈസ് തീരുവ വെട്ടിക്കുറച്ച ശേഷം ഇന്ധനവിലയിൽ മാറ്റമുണ്ടായിട്ടില്ല.
ജിയോ ബി പി, നയര എനർജി തുടങ്ങിയ എണ്ണക്കമ്പനികളാണ് വർദ്ധനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചത്.
Post Your Comments