കൊച്ചി: കെഎസ്ആര്‍ടിസിയുടെ വായ്പാ കുടിശിക 12,100 കോടി രൂപയെന്ന് സത്യവാങ്മൂലം. ജീവനക്കാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കെഎസ്ആര്‍ടിസി വിവരങ്ങള്‍ വ്യക്തമാക്കുന്നത്. 8713.05 കോടി രൂപ സര്‍ക്കാരിനും 356.65 കോടി രൂപ കെടിഡിഎഫ്സിക്കുമാണ് നല്‍കാനുള്ളത്. ബാങ്ക് കണ്‍സോര്‍ഷ്യത്തിന് നല്‍കാനുള്ളത് 3030.64 കോടി രൂപയാണ്. ആകെ 5,255 ബസുകളാണ് നിരത്തിലോടുന്നതെന്നും ഇതില്‍ 300 ബസുകള്‍ ഉപയോഗശൂന്യമാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
Read Also: ഇന്ത്യ ഉൾപ്പെടെയുള്ള മൂന്ന് രാജ്യങ്ങളിലേക്കുള്ള നിയന്ത്രണങ്ങൾ നീക്കി സൗദി അറേബ്യ
അതേസമയം, കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കിയിരിക്കുകയാണ് സിഐടിയു ഉള്‍പ്പെടെയുള്ള ഇടത് തൊഴിലാളി സംഘടനകള്‍. വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ 300ഓളം പേരാണ് സമരത്തിനിറങ്ങിയത്. ഇവര്‍ കെഎസ്ആര്‍ടിസി ആസ്ഥാനം വളയുകയും ഗേറ്റുകള്‍ ഉപരോധിക്കുകയും ചെയ്തു. കഴിഞ്ഞ 14 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം തുടരുകയാണ് ബിഎംഎസ്. ഐഎന്‍ടിയുസിയും കെഎസ്ആര്‍ടിസി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.
Post Your Comments