തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ വിമർശനവുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ രംഗത്ത്. ഇന്ത്യൻ സൈന്യം ആർ.എസ്.എസിന്റെ കൈയിൽ അകപ്പെട്ടുവെന്നും പ്രതീക്ഷ കെടുത്തുന്ന നീക്കമാണിതെന്നും ജയരാജൻ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ യുവജന വിരുദ്ധ നീക്കനയത്തിന് ഉദാഹരണമാണ് അഗ്നിപഥ് പദ്ധതിയെന്നും ജയരാജൻ ആരോപിച്ചു. ബി.ജെ.പി ഭരണത്തിൽ ജന ഉന്നമനമല്ല, സ്വകാര്യവൽക്കണം മാത്രമാണു നടക്കുന്നതെന്നും ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച രാജ് ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ഇ.പി. ജയരാജൻ പറഞ്ഞു.
സ്വപ്‍ന സുരേഷിന്റെ രഹസ്യമൊഴി ഇഡിക്ക് നൽകാൻ കോടതി അനുമതി നൽകി
അതേസമയം, രാജ്യത്ത് അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം വ്യാപിക്കുന്നതിനിടെ, അഗ്നിപഥ് സേവനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്ക് ജോലി വാഗ്ദാനം നല്‍കി വ്യവസായി ആനന്ദ് മഹീന്ദ്ര രംഗത്ത് വന്നു. ജോലി നൽകാൻ മഹീന്ദ്ര ഗ്രൂപ്പ് സന്നദ്ധമാണെന്നും അഗ്നിപഥ് പ്രതിഷേധങ്ങൾക്കിടെയുണ്ടായ ആക്രമണങ്ങളിൽ ദുഃഖമുണ്ടെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ വ്യക്തമാക്കി.
Post Your Comments