ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ റിക്രൂട്ട്മെന്റ് നടപടികള്‍ക്ക് ഇന്ന് കരസേന തുടക്കമിടും. ആദ്യബാച്ചിന്റെ നിയമനത്തിനായി കരസേന കരട് വിജ്ഞാപനം പുറപ്പെടുവിക്കും. 40000 പേരുടെ നിയമനത്തിനാണ് വിജ്ഞാപനം ഇറക്കുക. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി റിക്രൂട്ട്‌മെന്‍റ് റാലികള്‍ നടത്തും.
ആദ്യബാച്ച് ഡിസംബറിലും രണ്ടാം ബാച്ച് ഫെബ്രുവരിയിലും പരിശീലനം തുടങ്ങുമെന്നാണ് കരസേന അറിയിച്ചിരിക്കുന്നത്. വ്യോമസേന വെളളിയാഴ്ചയും നാവിക സേന ശനിയാഴ്ചയും നിയമനനടപടികള്‍ തുടങ്ങും. അതേസമയം അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം അഞ്ചാം ദിവസവും തുടരുകയാണ്.
വ്യാപക അക്രമം അരങ്ങേറിയ ബിഹാറിലുള്‍പ്പെടെ കനത്ത സുരക്ഷയാണ് നൽകിയിരിക്കുന്നത്. പ്രതിഷേധം രാഷ്ട്രീയപരമായി ബിജെപി വിരുദ്ധ പാർട്ടികൾ എടുക്കുന്നു എന്നും തെളിവുകൾ പുറത്തു വന്നിരുന്നു.
Post Your Comments