Latest NewsNewsIndia

‘ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും തെറ്റാണ്’: അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്ന് സായ് പല്ലവി

താന്‍ പറഞ്ഞത് മുഴുവന്‍ കേള്‍ക്കാതെ ചെറിയൊരു വീഡിയോ മാത്രമാണ് ഷെയര്‍ ചെയ്യപ്പെടുന്നത്.

ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി നടി സായ് പല്ലവി. കശ്മീരി പണ്ഡിറ്റുകളുടെ കൊലയും പശുവിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ യാതൊരുവിധ വ്യത്യാസവുമില്ലെന്ന നടിയുടെ പരാമര്‍ശമാണ് വിവാദമായത്. എന്നാൽ, തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും സായ് പല്ലവി വ്യക്തമാക്കി.

‘താന്‍ പറഞ്ഞത് മുഴുവന്‍ കേള്‍ക്കാതെ ചെറിയൊരു വീഡിയോ മാത്രമാണ് ഷെയര്‍ ചെയ്യപ്പെടുന്നത്. ഏത് രൂപത്തിലുള്ള ആക്രമണവും തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും തെറ്റാണ്. ഇതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. പക്ഷേ അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പലരും ആള്‍ക്കൂട്ടകൊലപാതകങ്ങളെ ന്യായീകരിക്കുന്നത് കണ്ടു’- സായ് പല്ലവി പറഞ്ഞു.

Read Also: അഗ്നിപഥ് പദ്ധതി നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

‘ഒരു ഡോക്ടര്‍ എന്ന നിലയില്‍ ജീവിതത്തിന്റെ വില എനിക്കറിയാം. ഒരാള്‍ക്ക് മറ്റൊരാളുടെ ജീവനെടുക്കാന്‍ അവകാശമില്ല. അഭിമുഖം മുഴുവന്‍ കാണാതെ പ്രമുഖരായവരും സൈറ്റുകളും ചെറിയ വീഡിയോ മാത്രം ഷെയര്‍ ചെയ്തത് കണ്ടു. എന്താണ് ഞാന്‍ പറഞ്ഞതെന്ന് പോലു മനസ്സിലാക്കാതെ’- സായ് പല്ലവി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button