KeralaLatest NewsNews

സംസ്‌കാര ചടങ്ങുകള്‍ക്കിടെ മരിച്ചെന്ന് കരുതിയ ആള്‍ തിരിച്ചുവന്ന ആശ്വാസത്തില്‍ ബന്ധുക്കള്‍

പോലീസ് മരിച്ചെന്ന് സ്ഥിരീകരിച്ച വ്യക്തി ബാറിലിരുന്ന് മദ്യപിക്കുന്നതായി കണ്ടെത്തിയതോടെ സംഭവങ്ങള്‍ക്ക് ട്വിസ്റ്റ്

കോട്ടയം: പോലീസ് മരിച്ചെന്ന് സ്ഥിരീകരിച്ച വ്യക്തി ബാറിലിരുന്ന് മദ്യപിക്കുന്നതായി കണ്ടെത്തിയതോടെ സംഭവങ്ങള്‍ക്ക് ട്വിസ്റ്റ്. കോട്ടയത്താണ് സംഭവം. കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയതാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. ഒപി വിഭാഗത്തിന് സമീപം വര്‍ഷങ്ങളായി കിടന്നിരുന്ന ആളാണ് ഇതെന്ന്  ആശുപത്രി ജീവനക്കാര്‍ പോലീസിനെ അറിയിച്ചു. ഒപി വിഭാഗത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

Read Also: സ്വകാര്യ ആശുപത്രിയില്‍ വനിതാ ഡോക്ര്‍ക്കെതിരെ ലൈംഗിക അതിക്രമം: അമ്പാടി കണ്ണന്‍ അറസ്റ്റില്‍

ഇതോടെ, ഈ മൃതദേഹം ആര്‍പ്പൂക്കര സ്വദേശിയുടേതെന്ന് ബന്ധുക്കള്‍ എത്തി സ്ഥിരീകരിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതിന് പിന്നാലെ പോലീസ്, മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. ഇതോടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വീട്ടുകാര്‍ പന്തല്‍ അടക്കം ഇട്ട് ഒരുക്കങ്ങള്‍ തുടങ്ങിയപ്പോഴാണ് മരിച്ചെന്ന് ബന്ധുക്കളും പോലീസും സ്ഥിരീകരിച്ചയാള്‍ ബാറിലിരുന്നു മദ്യപിക്കുന്നുവെന്ന വാര്‍ത്ത എത്തുന്നത്.

സംഭവം അറിഞ്ഞതോടെ ബന്ധുക്കളെത്തി മരിച്ചെന്ന് കരുതിയ ആളെ ബാറില്‍ നിന്ന് വിളിച്ചുകൊണ്ടു പോയി പോലീസില്‍ ഹാജരാക്കുകയും മരിച്ചിട്ടില്ലയെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ഇതോടെ പ്രശ്നം അവസാനിച്ചില്ല. അപ്പോള്‍ അജ്ഞാത മൃതദേഹം ആരാണെന്ന സംശയത്തിലാണ് പോലീസ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

shortlink

Post Your Comments


Back to top button