ഹൈദരാബാദ്: പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി മുൻ വക്താവ് നൂപുര്‍ ശര്‍മയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി . ഇന്ത്യന്‍ നിയമമനുസരിച്ച് നൂപുര്‍ ശര്‍മ്മയ്ക്കെതിരെ ഭരണഘടനാ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു.
‘വരുന്ന ആറ് ഏഴ് മാസത്തിനുള്ളില്‍ നൂപുര്‍ ശര്‍മ്മ വലിയ നേതാവാകുമെന്ന് എനിക്കറിയാം. ബി.ജെ.പി, നൂപുര്‍ ശര്‍മ്മയെ സംരക്ഷിക്കുകയാണ്. ബി.ജെ.പി നൂപുര്‍ ശര്‍മയെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്യും. പ്രധാനമന്ത്രി ഒരക്ഷരം പോലും മിണ്ടുന്നില്ല. എ.ഐ.എം.ഐ.എം പരാതി നല്‍കിയതിനെ തുടര്‍ന്ന് നൂപുര്‍ ശര്‍മയ്ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവരെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹിയിലേക്ക് പൊലീസിനെ അയക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.’ ഒവൈസി വ്യക്തമാക്കി.
ഗുരുദ്വാര ആക്രമണത്തിന്റെ ഉത്തരവാദിത്വം ഔദ്യോഗികമായി ഏറ്റെടുത്ത് ഐഎസ് ഭീകരര്‍
എന്നാൽ, നൂപുര്‍ ശര്‍മ്മയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പരാമര്‍ശം വിവാദമായതോടെ ഒളിവില്‍ പോയ നൂപുര്‍ ശര്‍മയ്ക്കായി മുംബൈ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Post Your Comments