Latest NewsKeralaNews

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: കെ.വി ശശികുമാര്‍ വീണ്ടും റിമാന്‍ഡില്‍

ആറ് കേസുകളായിരുന്നു ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. ഇവയിലെല്ലാം ജാമ്യം ലഭിച്ചാണ് ശശികുമാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

മലപ്പുറം: വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ മലപ്പുറത്തെ മുൻ അധ്യാപകൻ കെ.വി ശശികുമാർ വീണ്ടും അറസ്റ്റിലായി. വിരമിക്കുന്നതിന് തൊട്ടുമുൻപാണ് കെ.വി ശശികുമാർ അറസ്റ്റിലായത്. പോക്സോ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റും. പൂർവ്വ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. നേരത്തെ രണ്ടു പോക്സോ കേസിൽ ജാമ്യം ലഭിച്ച് പുറത്ത് ഇറങ്ങിയിരുന്നു. എന്നാൽ, കേസിൽ നാളെ ജാമ്യത്തിന് ശ്രമിക്കുമെന്ന് അഭിഭാഷകൻ വ്യക്തമാക്കി.

Read Also: 24കാരിയെ ബലാത്സംഗം ചെയ്ത് പതിനഞ്ചുകാരന്‍: ഇരയായത് പഞ്ചനക്ഷത്ര ഹോട്ടല്‍ ജീവനക്കാരി

ആറ് കേസുകളായിരുന്നു ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. ഇവയിലെല്ലാം ജാമ്യം ലഭിച്ചാണ് ശശികുമാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഈ പീഡന കേസിന്‍റെ അന്വേഷണത്തിൽ ആശങ്കയുണ്ടെന്നാണ് പൂർവ്വ വിദ്യാർത്ഥിനികളുടെ കൂട്ടായ്മ പറയുന്നത്. ശശികുമാറിനെതിരായ പരാതികൾ സ്കൂൾ അധികൃതർ മറച്ചുവെച്ചിരുന്നെന്നും ഇതിന്‍റെ തെളിവുകൾ പൊലീസിന് നൽകിയിരുന്നെന്നും പൂർവ്വ വിദ്യാർത്ഥിനികൾ പറയുന്നു. അധ്യാപകൻ കെ.വി ശശികുമാർ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തുന്നു എന്ന വിവരം 2014 ലും 2019 തിലും രക്ഷിതാക്കളിൽ ഒരാൾ സ്കൂൾ അധികൃതരെ അറിയിച്ചിരുന്നുവെന്ന് കൂട്ടായ്മ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button