തിരുവനന്തപുരം: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കെ.മുരളീധരൻ എംപി രംഗത്ത്. യൂസഫലി കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കണമായിരുന്നു എന്ന് കെ.മുരളീധരന് പറഞ്ഞു. യൂസഫലിയുടെ അഭിപ്രായത്തിനനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ലെന്നും ഗാന്ധി പ്രതിമയുടെ തല വെട്ടിയപ്പോള്‍, ഒരു സാംസ്കാരിക നായകരെയും കണ്ടില്ലെന്നും കെ. മുരളീധരന് പറഞ്ഞു. പ്രവാസികൾക്ക് ഭക്ഷണം കൊടുത്തതിനെയല്ല കോൺഗ്രസ് വിമര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘മോൻസൺ മാവുങ്കൽ പ്രതിയായ കേസിൽ, ഇടനിലക്കാരിയായി പ്രവർത്തിച്ച അനിത പുല്ലയിൽ എങ്ങനെ സർക്കാർ സംഘടിപ്പിച്ച ലോക കേരള സഭയിൽ പങ്കെടുത്തു? പാസ് ഇല്ലാതെ അനിത പുല്ലയിൽ എങ്ങനെ നിയമസഭയ്ക്ക് അകത്ത് കയറി?ഹിറ്റ് ലിസ്റ്റിലും ബ്ലാക്ക് ലിസ്റ്റിലും ഉള്ളവർ എങ്ങനെ കടന്നു? സ്പീക്കർക്ക് എന്തുകൊണ്ട് തടയാനായില്ല? ഇതിന് സ്പീക്കർ മറുപടി പറയണം,’ കെ. മുരളീധരൻ ആവശ്യപ്പെട്ടു.
Post Your Comments