Latest NewsIndiaNews

24കാരിയെ ബലാത്സംഗം ചെയ്ത് പതിനഞ്ചുകാരന്‍: ഇരയായത് പഞ്ചനക്ഷത്ര ഹോട്ടല്‍ ജീവനക്കാരി

സഹായത്തിനായി യുവതി നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. തുടർന്ന്, അവശനിലയില്‍ കണ്ടെത്തിയ യുവതിയെ സഹപ്രവര്‍ത്തകരാണ് രക്ഷിച്ചത്.

ഡെറാഡൂണ്‍: 24കാരിയെ ബലാത്സംഗം ചെയ്ത് പതിനഞ്ചുകാരന്‍. പഞ്ചനക്ഷത്ര ഹോട്ടലിലെ ഹൗസ് കീപ്പിങ് തൊഴിലാളിയായ ബംഗാള്‍ സ്വദേശിനിയെയാണ് ഹോട്ടലില്‍ താമസിക്കാനെത്തിയ പതിനഞ്ചുകാരന്‍ പീഡിപ്പിച്ചത്. ഡെറാഡൂണിലാണ് നടുക്കുന്ന സംഭവം. ഛത്തീസ്ഗഡ് സ്വദേശിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതയും ഒരു പെണ്‍കുട്ടിയുടെ അമ്മയുമാണ് യുവതി.

പതിനഞ്ചുകാരന്‍ വീട്ടുകാര്‍ക്കൊപ്പം രണ്ടു ദിവസമായി ഹോട്ടലില്‍ താമസിച്ചു വരികയായിരുന്നു. യുവതി സ്ത്രീകളുടെ വാഷ്‌റൂമില്‍ നില്‍ക്കുമ്പോള്‍ 15കാരന്‍ അവിടേക്ക് എത്തുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പുറത്തേക്ക് പോകാന്‍ യുവതി ആവശ്യപ്പെട്ടെങ്കിലും ശുചിമുറി അകത്തുനിന്ന് പൂട്ടിയശേഷം പീഡിപ്പിക്കുകയായിരുന്നു.

Read Also: അഗ്നിപഥ് പദ്ധതി നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

സഹായത്തിനായി യുവതി നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. തുടർന്ന്, അവശനിലയില്‍ കണ്ടെത്തിയ യുവതിയെ സഹപ്രവര്‍ത്തകരാണ് രക്ഷിച്ചത്. പൊലീസില്‍ പരാതി നല്‍കിയതോടെ 15 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ഹരിദ്വാറിലെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button