സെക്കന്തരാബാദ്: അഗ്നിപഥ് പദ്ധതിക്കെതിരായ കലാപത്തിന് ആസൂത്രണം നല്കിയ ഒരാള്‍ പിടിയില്‍. തെലങ്കാനയിലെ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ അക്രമം അഴിച്ച് വിട്ട സുബ്ബ റാവു എന്നയാളാണ് അറസ്റ്റിലായത്.
Read Also: നൂറ്റി അന്‍പതിലധികം മോഷണങ്ങൾ നടത്തിയ കോഴിക്കോട് സ്വദേശികള്‍ കാസര്‍ഗോഡ് പിടിയിലായി
ഇയാള്‍, വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണ് കലാപത്തിനായി ആളുകളെ സംഘടിപ്പിച്ചത്. വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി സന്ദേശം നല്‍കിയാണ് കോടികളുടെ പൊതുമുതല്‍ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്തതെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സൈനിക ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള പരിശീലന അക്കാദമി നടത്തി വരികയാണ് ഇയാള്‍. ഹൈദരാബാദ് ഉള്‍പ്പടെയുള്ള ഏഴ് സ്ഥലങ്ങളിലായി ഇയാള്‍ക്ക് സൈനിക പരിശീലന അക്കാദമിയുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പ്രതിഷേധത്തിനെന്ന പേരില്‍ അക്രമികള്‍ റെയില്‍വേ സ്റ്റേഷനില്‍ അതിക്രമിച്ച് കയറുകയും നിരവധി ട്രെയിനുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് റെയില്‍വേയ്ക്കുണ്ടായത്.
Post Your Comments