പലരും ഉറങ്ങാൻ കിടക്കുന്നത് പല പൊസിഷനിൽ ആയിരിക്കും. സ്ഥിരമായി കിടക്കുന്ന പൊസിഷനില്‍ കിടന്നാല്‍ മാത്രമേ പലർക്കും ഉറക്കം ശരിയാകൂ. അതുപോലെ ഉറങ്ങാൻ കിടക്കുമ്പോള്‍ ഉള്ള പോലെ ആയിരിക്കില്ല പലപ്പോഴും നമ്മള് രാവിലെ എഴുന്നേല്ക്കുമ്പോള്. കാരണം കിടക്കുന്നതിന്റേയും ഉറക്കത്തിന്റേയും രീതിയനുസരിച്ച് പൊസിഷന്‍ മാറിക്കൊണ്ടിരിക്കും.
എന്നാല്‍, ചില പൊസിഷനില്‍ കിടന്നാൽ മാത്രമേ ആരോഗ്യപരവും ശാസ്ത്രീയപരവുമായി ഉറക്കം വരികയുള്ളൂ. ഉറക്കത്തിനും ആരോഗ്യത്തിനും ഏറ്റവും നല്ലത് ഇടതു വശം ചേര്‍ന്നുറങ്ങുന്നതാണ്. ഗര്‍ഭിണികള്‍ ഇടതു വശം ചേര്‍ന്നുറങ്ങുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ വളര്ച്ചയ്യും മാനസിക ആരോഗ്യത്തിനും സഹായിക്കും. അതുപോലെ, ഇടതു വശം കിടന്നുറങ്ങുമ്പോള്‍ തല ഉയര്‍ത്തി വയ്ക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ഇത് ദഹനത്തെ സഹായിക്കും.
Read Also : ദി സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ്: ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളം ഇന്ത്യയിൽ
ഇടതു വശം കിടന്നുറങ്ങുന്നത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നു. രക്തയോട്ടത്തിന്റെ കാര്യത്തില്‍ ഉറക്കത്തിനും പ്രധാനപ്പെട്ട പങ്കാണുള്ളത്. കൂടാതെ, ഇന്‍സോംമ്നിയ പോലുള്ള പ്രശ്നങ്ങളും ഇടതു വശം ചേര്ന്നുറങ്ങുന്നതു മൂലം ഇല്ലാതാവുന്നു. എത്ര ശ്രമിച്ചിട്ടും മാറാത്ത ഇത്തരത്തിലുള്ള അസുഖങ്ങള്‍ക്ക് ഇടതു വശം ചേര്‍ന്നുറങ്ങുന്നത് നല്ലതാണ്. ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും ഇടതുവശം ചേര്‍ന്നുള്ള ഉറക്കം നല്ലതാണ്. ഇടതു കൈ വലതു കവിളിനടിയിലായി വെച്ചു കിടക്കുന്നതാണ് നല്ലത്.
Post Your Comments