KeralaLatest NewsNews

വളപ്പ് ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി

 

 

എറണാകുളം: വളപ്പ് ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. തുരുത്തുമ്മേല്‍ പുരുഷോത്തമന്റെ മകന്‍ ശ്രെയസിനെയാണ് കാണാതായത്. ഇന്ന് വൈകീട്ട് 3 മണിയോടെ കൂട്ടുകാരോടൊപ്പം കുളിക്കാനെത്തിയപ്പോൾ തിരയില്‍ പെടുകയായിരുന്നു.

പ്രദേശവാസികളായ കുട്ടികള്‍ പതിവായി ബീച്ചില്‍ കുളിക്കാനെത്തുന്നതാണ്. ഇന്ന് കടല്‍ പ്രക്ഷുബ്ദമായിരുന്നു. ഇതോടെ,  തിരയില്‍ പെട്ടതാകാമെന്നാണ് പോലീസിന്റെ നിഗമനം. വിദ്യാര്‍ത്ഥിക്കു വേണ്ടി ഞാറക്കല്‍ പോലീസിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തുകയാണ്. പുതുവൈപ്പ് സാന്തക്രൂസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രെയസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button