ന്യൂഡൽഹി: അഗ്നിപഥിനെതിരായ പ്രതിഷേധം രൂക്ഷമായി തുടരുന്നതിനിടെ, കേന്ദ്രത്തിനെതിരെ സി.പി.എം. അഗ്നിപഥ് പിൻവലിക്കണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ ‘അഗ്നിപഥ്’ റിക്രൂട്ട്‌മെന്റ് സ്കീം എത്രയും പെട്ടന്ന് പിൻവലിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും വേണ്ടി ആർമി റിക്രൂട്ട്‌മെന്റ് പദ്ധതി ഒഴിവാക്കണമെന്നും, കഴിഞ്ഞ രണ്ട് വർഷമായി നടക്കാത്ത സ്ഥിരം സൈനികരുടെ റിക്രൂട്ട്‌മെന്റ് പതിവുപോലെ നടക്കത്തണമെന്നും യെച്ചൂരി എ.എൻ.ഐയോട് പറഞ്ഞു.
‘കരാർ അധിഷ്ഠിത സൈനികർക്കൊപ്പം ഒരു പ്രൊഫഷണൽ ആർമിക്ക് വളരാൻ കഴിയില്ല. ഈ പദ്ധതിയിൽ നാല് വർഷത്തേക്ക് മാത്രമാണ് തൊഴിൽ നൽകുന്നത്. ഈ സൈനികർ നമ്മുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാനും നമ്മെ സംരക്ഷിക്കാനും ആത്യന്തിക ത്യാഗങ്ങൾ ചെയ്യാനും ഉദ്ദേശിച്ചുള്ളതാണ്. അവരോട് ഇങ്ങനെയാണോ പെരുമാറേണ്ടത്? സ്ഥിര ജോലികൾ ഉറപ്പില്ല? നാല് വർഷം കഴിഞ്ഞിട്ടും ജോലിയില്ല? ‘അഗ്നിവീരന്മാർ’ പരിശീലിപ്പിച്ചാലും, പിന്നെ ജോലിയില്ലാതെ അവരെ മടക്കി വിടും. അവർ എവിടെ പോകും?’, അദ്ദേഹം ചോദിച്ചു.
അതേസമയം, പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഹരിയാനയിലും ബീഹാറിലും ഇന്റർനെറ്റിനുള്ള വിലക്ക് തുടരുകയാണ്. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇന്ന് ബിഹാറിൽ പ്രതിപക്ഷ പാർട്ടികൾ ബീഹാർ ബന്ദ് ആചരിക്കുകയാണ്. തെലങ്കാനയിൽ ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. 94 എക്സ്പ്രസ് ട്രെയിനുകളും 140 പാസഞ്ചർ ട്രയിനുകളുമാണ് സംഘർഷത്തെ തുടർന്ന് ഇന്നലെ റദ്ദാക്കിയത്. 340 ട്രയിൻ സർവീസുകളെ പ്രതിഷേധം ബാധിച്ചെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.
Post Your Comments