Latest NewsCinemaBollywoodNewsIndiaEntertainmentMovie Gossips

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ബോളിവുഡിൽ അരങ്ങേറാനൊരുങ്ങുന്നു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കർ ബോളിവുഡിൽ അരങ്ങേറാനൊരുങ്ങുന്നു. സാറ ടെണ്ടുൽക്കറുടെ അരങ്ങേറ്റം ഉടനുണ്ടാകുമെന്ന് ബോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്തു. സാറ ടെണ്ടുൽക്കൽക്കറിന് അഭിനയത്തിൽ വളരെ താൽപര്യമാണുള്ളതെന്നും സാറയുടെ ബോളിവുഡ് അരങ്ങേറ്റം ഉടനുണ്ടാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി ബോളിവുഡ് ലൈഫിന്റെ റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ, പീഡിയാട്രീഷ്യയായ അമ്മ അഞ്ജലിയുടെ പാത പിന്തുടർന്ന് സാറ മെഡിസിൻ പഠനം തെരഞ്ഞെടുത്തിരുന്നു. ലണ്ടനിലെ മെഡിസിൻ പഠനത്തിന് ശേഷമാണ് സാറ മോഡലിങ് രംഗത്തേക്ക് ചുവടുവെച്ചത്. തുടർന്ന്, അന്താരാഷ്ട്ര ബ്രാൻഡുകളുടെ മോഡലായി തിളങ്ങിയ സാറയുടെ ബോളിവുഡ് പ്രവേശത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഏറെ ആരാധകരുള്ള താരപുത്രിയാണ് സാറ. 1.8 മില്യണിലധികം ആളുകളാണ് സാറയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. അതേസമയം, സാറയുടെ സഹോദരൻ, അർജുൻ ടെണ്ടുൽക്കർ പിതാവിന്‍റെ വഴി തെരഞ്ഞെടുത്ത് ക്രിക്കറ്റിൽ പ്രവേശിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button