അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബായിക്ക് ഇന്ന് നൂറാം പിറന്നാൾ. ജന്മദിനം ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിനഗറിലെ വസതിയിലെത്തി.
അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയ പ്രധാനമന്ത്രി, അമ്മയുടെ കാലുകൾ കഴുകി പ്രത്യേക പൂജകളും നടത്തി. വഡ്നഗറിലെ ഹട്കേശ്വർ ക്ഷേത്രത്തിലും ജന്മദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ചടങ്ങുകൾ നടക്കുന്നുണ്ട്.
അമ്മയെ സന്ദർശിച്ചതിന് ശേഷമുള്ള നിരവധി ചിത്രങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദിക്കൊപ്പം റെയ്സൻ ഗ്രാമത്തിലാണ് ഹീരാബെൻ താമസിക്കുന്നത്.
അമ്മയുടെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുത്തതിന് ശേഷം അദ്ദേഹം ഗുജറാത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളും നിർവഹിക്കും.
Post Your Comments