മാള: പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കണ്ണികുളങ്ങര ചിലങ്ക വാഴക്കാമഠത്തിൽ ജാസി എന്നറിയപ്പെടുന്ന സുൽത്താൻ കരീം (29) ആണ് അറസ്റ്റിലായത്. മാള പൊലീസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. നടക്കാനിറങ്ങിയ കുഴൂർ സ്വദേശി സഞ്ജയ് രവീന്ദ്രൻ, അവിനാശ്, അർജുൻ എന്നീ വിദ്യാർത്ഥികളെ ആണ് ഭീഷണിപ്പെടുത്തി കാറിൽ കയറ്റി കൊണ്ടുപോയി പണം തട്ടാൻ ശ്രമിച്ചത്.
Read Also : ഹജ് തീർത്ഥാടനം: ആഭ്യന്തര തീർത്ഥാടകർ മെനിഞ്ചൈറ്റിസ് കുത്തിവെയ്പ്പ് എടുക്കണമെന്ന് നിർദ്ദേശം
വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. എസ്.എച്ച്.ഒ വി. സജിൻ ശശിയുടെ നേതൃത്വത്തിൽ എസ്.ഐ രമ്യ കാർത്തികേയൻ, എ.എസ്.ഐമാരായ സുമേഷ്, മുഹമ്മദ് ബാഷി, സീനിയർ സി.പി.ഒമാരായ ജിബിൻ കെ. ജോസഫ്, ഷഹീർ അഹമ്മദ്, മാർട്ടിൻ, ഭരതൻ എന്നിവർ മാളയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments