Latest NewsUAENewsInternationalGulf

പന്ത്രണ്ട് കേന്ദ്രങ്ങളിൽ സേവ ക്യാമ്പ്: പാസ്പോർട്ട് സേവനങ്ങളുമായി ഇന്ത്യൻ കോൺസുലേറ്റ്

ദുബായ്: പന്ത്രണ്ട് കേന്ദ്രങ്ങളിൽ പാസ്പോർട്ട് സേവനങ്ങളുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. ജൂൺ 26 നാണ് ഇന്ത്യൻ കോൺസുലേറ്റ് പാസ്‌പോർട്ട് സേവനങ്ങൾ നൽകുന്നത്. പാസ്പോർട്ടുമായി ബന്ധപ്പെട്ട തിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും കേന്ദ്രങ്ങളിലാണ് പാസ്പോർട്ട് സേവ ക്യാമ്പ് നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.

Read Also: അഗ്നിവീരന്‍മാര്‍ക്ക് പ്രതിരോധ മന്ത്രാലയത്തില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തും: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ജൂൺ 26 ന് രാവിലെ ഒമ്പത് മണി മുതൽ ആറു വരെയാണ് ക്യാമ്പ്. ഓൺലൈനിൽ അപേക്ഷയും രേഖകളും സമർപ്പിച്ച ശേഷമായിരിക്കണം സേവ കേന്ദ്രങ്ങളിൽ എത്തേണ്ടത്. blsindiavisa-uae.com/appointmentbls/appointment.php എന്ന ലിങ്ക് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 80046342 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ passport.dubai@mea.gov.in, vcppt.dubai@mea.gov.in എന്നീ ഇ മെയിൽ വിലാസങ്ങളിൽ ബന്ധപ്പെടുകയോ ചെയ്യണം.

Read Also: അഗ്നിപഥ്: ‘അനന്തരഫലം നേരിടേണ്ടി വരും, അശ്രദ്ധമായ തീരുമാനം’ – പ്രധാനമന്ത്രി മോദിക്കെതിരെ ഒവൈസി

shortlink

Related Articles

Post Your Comments

Related Articles


Back to top button