കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സ്ഫോടനം. കാബൂളിലെ ഗുരുദ്വാരയ്ക്കു നേരെ നടന്ന സ്ഫോടനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിന് പിന്നിൽ ഐ.എസ് ആണെന്നാണ് പ്രാഥമിക നിഗമനം. കാബൂളിലെ കര്‍ത്തെ പര്‍വാന്‍ പ്രവിശ്യയിലുള്ള ഗുരുദ്വാരയ്ക്കു നേരെയാണ് ആക്രമണം നടന്നത്. രണ്ട് സ്‌ഫോടന ശബ്ദവും പിന്നീട് വെടിയൊച്ചയും കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്.
Read Also: പാകിസ്ഥാനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല: ഇമ്രാന്‍ ഖാന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളി റഷ്യ
അതേസമയം, ഭീകരരും താലിബാന്‍ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. 8 പേരോളം ഗുരുദ്വാരയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏറെ തിരക്കുള്ള മേഖലയിലാണ് ഗുരുദ്വാര. സംഭവത്തില്‍, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Post Your Comments