KollamNattuvarthaLatest NewsKeralaNews

കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട്ടോ​റി​ക്ഷ​യി​ലും സ്കൂ​ട്ട​റി​ലും ഇ​ടി​ച്ച് അപകടം : ഓ​ട്ടോ​ ഡ്രൈ​വ​ർ മ​രി​ച്ചു

മീ​നാ​ട് കി​ഴ​ക്ക് ഒ​ലി​പ്പ് വി​ള വീ​ട്ടി​ൽ അ​ഷ്‌​റ​ഫ്‌ (41)ആ​ണ് മ​രി​ച്ച​ത്

പ​ര​വൂ​ർ : അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട്ടോ​റി​ക്ഷ​യി​ലും സ്കൂ​ട്ട​റി​ലും ഇ​ടി​ച്ചുണ്ടായ അപകടത്തിൽ ഓ​ട്ടോ​ ഡ്രൈ​വ​ർ മ​രി​ച്ചു. മീ​നാ​ട് കി​ഴ​ക്ക് ഒ​ലി​പ്പ് വി​ള വീ​ട്ടി​ൽ അ​ഷ്‌​റ​ഫ്‌ (41)ആ​ണ് മ​രി​ച്ച​ത്.

വെള്ളിയാഴ്ച വൈ​കു​ന്നേ​രം മൂ​ന്നോ​ടെ നെ​ടു​ങ്ങോ​ലം പോ​സ്റ്റ്‌ ഓ​ഫീ​സ് ജംഗ്ഷ​നി​ലാ​ണ് അ​പ​ക​ടം നടന്നത്. പ​ര​വൂ​ർ ഭാ​ഗ​ത്ത് നി​ന്നും അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ചാ​ത്ത​ന്നൂ​ർ ഭാ​ഗ​ത്ത് നി​ന്നും പ​ര​വൂ​ർ ഭാ​ഗ​ത്തേ​ക്ക് ഐ​സ്ക്രീമു​മാ​യി പോ​യ ഓ​ട്ടോ​റി​ക്ഷ​യി​ലും റോ​ഡ് സൈ​ഡി​ൽ വ​ച്ചി​രു​ന്ന സ്കൂ​ട്ട​റു​ക​ളി​ലും ഇ​ടിക്കുകയായിരുന്നു.

Read Also : കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ  ശമ്പള വിതരണം: ആദ്യ ഘട്ടം ഇന്ന് പൂർത്തിയാക്കും

അപകടത്തിൽ ഓ​ട്ടോ​റി​ക്ഷ​യും സ്കൂ​ട്ട​റു​ക​ളും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഉ​ട​ൻ തന്നെ നാ​ട്ടു​കാ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി പ​രി​ക്കേ​റ്റ​വ​രെ നെ​ടു​ങ്ങോ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഏ​ത്തി​ച്ചെ​ങ്കി​ലും അ​ഷ്‌​റ​ഫ്‌ മ​രി​ച്ചി​രു​ന്നു. അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നു കാ​ർ എ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

മൃ​ത​ദേ​ഹം മേ​ൽ​ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം പോസ്റ്റ്മോർട്ടത്തിനായി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. പ​ര​വൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. അ​ഷ​റ​ഫി​ന്‍റെ ഭാ​ര്യ:​ സു​ൽ​മ്പ​ത്ത്. മ​ക്ക​ൾ:​ അ​ഷ്‌​ക​ർ, അ​ഫ്സ​ൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button