Latest NewsUAENewsInternationalGulf

സുരക്ഷ ഉറപ്പാക്കൽ: ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി അബുദാബി പോലീസ്

അബുദാബി: സുരക്ഷ ഉറപ്പാൽ നടപടികളുടെ ഭാഗമായി ഗതാഗത സുരക്ഷാ ബോധവൽക്കരണം നടത്തി അബുദാബി പോലീസ്. അപകടം കുറയ്ക്കാനും പൊതുജന സുരക്ഷ ഉറപ്പുവരുത്താനും വേണ്ടിയാണ് ബോധവത്ക്കരണം നടത്തുന്നത്. ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ദാഹി അൽ അൽഹിമിരിയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ പേരെ ബോധവൽക്കരിച്ച് എമിറേറ്റിലെ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ദി സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ്: ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളം ഇന്ത്യയിൽ

പൊതുഗതാഗത ബസിലെ സ്‌ക്രീനുകൾ ഉപയോഗപ്പെടുത്തിയാണ് ബോധവത്ക്കരണം നൽകുന്നത്. ഇംഗ്ലിഷ്, അറബിക്, ഉറുദു തുടങ്ങി കൂടുതൽ പേർ സംസാരിക്കുന്ന ഭാഷകളിലാണ് ബോധവത്ക്കരണം നടത്തുന്നത്. വ്യത്യസ്ത ഉപാധികളിലൂടെ ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡയറക്ടർ മേജർ അഹ്മദ് അൽമുഹൈരി പറഞ്ഞു. സൈക്കിൾ, ഇ-സ്‌കൂട്ടർ തുടങ്ങി ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ബോധവത്കരണം നൽകും.

Read Also: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രക്ഷോഭം ശക്തമാക്കും: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം

shortlink

Related Articles

Post Your Comments

Related Articles


Back to top button