
മൂലമറ്റം: ബൈക്കിടിച്ച് വീണ മധ്യവയസ്കൻ മരിച്ചു. മൂലമറ്റം കൊച്ചുപാറയിൽ തോമാകുഞ്ഞ് എന്നു വിളിക്കുന്ന ഔസേപ്പച്ചൻ (54) ആണ് മരിച്ചത്.
കഴിഞ്ഞ എട്ടിനാണ് മൂലമറ്റം രക്ഷാനികേതനു മുമ്പിൽ ഔസേപ്പച്ചനെ ബൈക്ക് ഇടിച്ചുവീഴ്ത്തിയത്. ഇടിച്ചുവീഴിച്ച ശേഷം ബൈക്ക് നിർത്താതെ പോയി. റോഡിൽ കിടന്ന ഇയാളെ നാട്ടുകാർ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലും തുടർന്ന്, കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.
Read Also : നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് ഉയര്‍ത്തും: ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍
കാഞ്ഞാർ എസ് ഐ സി.ബി.എൻ. തങ്കപ്പന്റെ നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഭാമ അറക്കുളം പ്ലാക്കൂട്ടത്തിൽതാഴതിൽ കുടുബാഗം. മക്കൾ: അജിത്ത്, ജിമ്മി, ജീവൻ.
Post Your Comments