YouthLatest NewsMenNewsWomenBeauty & StyleLife StyleHealth & Fitness

മുഖകാന്തി വർദ്ധിപ്പിക്കാൻ പരീക്ഷിക്കാം ചില നാടൻ പൊടിക്കൈകൾ

കരിക്കിൻ വെള്ളം മുഖത്തു പുരട്ടി അല്പസമയത്തിനു ശേഷം കഴുകി കളയുക.

ചെറുനാരങ്ങാനീര് വെള്ളത്തിൽ കലർത്തി ആ മിശ്രിതം മുഖത്ത് പുരട്ടിയാൽ മുഖകാന്തി വർദ്ധിക്കും.

പഴം നന്നായി ഉടച്ചു മുഖത്ത് അരമണിക്കൂർ മാസ്കിട്ടാൽ മുഖകാന്തി വർദ്ധിപ്പിക്കുന്നതിനൊപ്പം മുഖത്തിന്റെ ഇലാസ്തികതയും നിലനിൽക്കും.

തക്കാളി കൊണ്ടു ദിവസേന മുഖം മസാജ് ചെയ്യുന്നതും തക്കാളിനീര് മുഖത്ത് തേച്ചു പിടിപ്പിക്കുന്നതും മുഖകാന്തി വർദ്ധിപ്പിക്കും.

Read Also : ഡി.വൈ.എഫ്.ഐ നേതാവിന്റെ വീട്ടിൽ നിന്നും 2.5 ടൺ റേഷനരി പിടികൂടി

പപ്പായ ഉടച്ചു മുഖത്ത് പുരട്ടുന്നതും മസാജ് ചെയ്യുന്നതും നല്ലതാണ്.

ചെറുനാരങ്ങാ നീരും ഗ്ലിസറിനും ചേർത്തുണ്ടാക്കുന്ന മിശ്രിതം മുഖത്ത് പുരട്ടുന്നത് മുഖകാന്തി വർദ്ധിപ്പിക്കാൻ സഹായിക്കും.

അവക്കാഡോ അരച്ച് ക്യാരറ്റ് നീരിൽ ചേർത്ത് മുഖത്ത് തേക്കുന്നതും, ദിവസേന ഒരെണ്ണം വീതം കഴിക്കുന്നതും മുഖം തിളങ്ങാൻ സഹായിക്കുന്നു.

പാലിൽ അല്പം തേനോ മഞ്ഞൾ പൊടിയോ ചേർത്ത് പുരട്ടുന്നതും മുഖം തിളങ്ങുവാൻ സഹായിക്കുന്നു.

തൈര്, തേൻ എന്നിവ ചേർത്ത് ഉണ്ടാക്കുന്ന മിശ്രിതം മുഖത്ത് പുരട്ടി എകദേശം അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button