Latest NewsNewsLife Style

പ്രമേഹം നിയന്ത്രിക്കാൻ തുളസി വെള്ളം!

പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. എങ്കിലും ഇതിനെയൊന്ന് വരുതിയിലാക്കാന്‍ വീട്ടില്‍ തന്നെ പരിഹാരമുണ്ട്! വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. ഇതുപയോഗിച്ച് പ്രമേഹത്തെ നിയന്ത്രിക്കാനാകും.

ഇന്‍സുലിന്‍ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നത് വഴിയാണ് തുളസി പ്രമേഹത്തെ വരുതിയിലാക്കുന്നത്. തുളസിയില അങ്ങനെ തന്നെ വായിലിട്ട് ചവച്ചരച്ച് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാല്‍, ചിലര്‍ക്ക് ഇതിന്റെ രുചി പെട്ടെന്ന് പിടിക്കണമെന്നില്ല. ഇത്തരക്കാര്‍ക്ക് തുളസിയിലയിട്ട വെള്ളം കുടിക്കാവുന്നതാണ്.

വെറുതെ വെള്ളത്തില്‍ തുളസിയില ഇട്ടാല്‍ പോര. രാത്രി മുഴുവനും ഇലകള്‍ വെള്ളത്തില്‍ മുക്കി വയ്ക്കണം. ഈ വെള്ളം രാവിലെ വെറും വയറ്റില്‍ കഴിക്കണം. തുളസിയിട്ട് തിളപ്പിച്ച വെള്ളം വലിയ പാത്രത്തിലാക്കി സൂക്ഷിച്ച് ദിവസം മുഴുവന്‍ ഇടവിട്ട് കുടിക്കാന്‍ ശീലിക്കുന്നതും നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button